മലയാള സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യുന്നത് ബിലാൽ ആണ്. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകനാണ് ബിലാൽ.
ആയിഷയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. നാദിർഷയുടെ ഉറ്റസുഹൃത്തായ നടൻ ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
നാദിർഷയുടെയും ഭാര്യ ഷാഹിനയുടേയും രണ്ടുമക്കളിൽ മൂത്തയാളാണ് ആയിഷ. ഇളയ മകൾ ഖദീജയാണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാർ കൂടിയാണ് ആയിഷയും ഖദീജയും. നടി നമിത പ്രമോദും ആയിഷയുടെ സുഹൃത്താണ്. നമിത കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരുങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നമിതയെ അണിയിച്ചൊരുക്കിയത് ആയിഷയായിരുന്നു.