കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പ്രതിഷേധ രാജി സമര്‍പ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ റെസിഗ്നേഷന്‍ അമ്മ അംഗീകരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താരസംഘടനായ അമ്മയുടെ ഭാരവാഹി യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധം അറിയിച്ച് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നത്.
‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്, അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ, എല്ലാവരുടെയും അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്, വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച് കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു! എന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ..;
എല്ലാവരുടെയും #അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..;
#വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം #ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; #കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു..!
സംഭവിച്ചതെല്ലാം നല്ലതിന്,
സംഭവിക്കുന്നതെല്ലാം നല്ലതിന്,
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്,
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദു:ഖിക്കുന്നു..?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ..?
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്..!
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..!
നാളെ അതു മറ്റാരുടേതോ ആകും..!
മാറ്റം പ്രകൃതിനിയമം ആണ്..
ശുഭദിനങ്ങള്‍ ഉണ്ടാകട്ടെ..
Discussion about this post