സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ ചിത്രം തയ്യാറാക്കിയത്; എല്ലാം തട്ടിപ്പായിരുന്നു തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

sameera reddy| Big news live

താരങ്ങൾക്ക് നേരെയുള്ള ബോഡി ഷെയിമിങിനേയും, പ്രസവ ശേഷം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ മോശമെന്ന് കരുതുന്നവരേയും തിരുത്തി സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയ താരമാണ് തെന്നിന്ത്യൻ നടിയായ സമീറ റെഡ്ഡി. രണ്ടാമത്തെ കുഞ്ഞു പിറന്നതോടെ വർധിച്ച ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽമീഡിയയോട് പുതിയ സന്ദേശം കൈമാറി സമീറ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പാണിത്. 2010 ൽ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് പകർത്തിയ ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തെ അതിമനോഹരിയായി കാണപ്പെടുന്ന ഈ ചിത്രം തയ്യാറാക്കിയത് ഇമേജ് എഡിറ്റിങ് സോഫ്ട്‌വെയറുകളുടെ സഹായത്തോടെയാണെന്ന് സമീറ തുറന്ന് പറയുകയാണ്.

”ഈ ചിത്രത്തിൽ ചുഴികളും മുഖക്കുരുവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർത്ഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ, ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്. ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർത്ഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്‌നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ”-താരം പറയുന്നു.

Exit mobile version