ഡല്‍ഹി നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ഡല്‍ഹി ക്രൈമി’ന് മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസ് കൂടിയാണിത്. നടന് ആദില്‍ ഹുസൈനാണ് ട്വിറ്ററിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈമി’ന്റെ സംവിധായിക. നെറ്റ്ഫ്ലിക്സ് വഴി 2019 മാര്‍ച്ച് 22 മുതല്‍ മുതല്‍ ഏഴ് എപ്പിസോഡുകളായാണ് ഇത് റിലീസ് ചെയ്തത്. ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരിച്ചിലിനൊപ്പം, കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും സീരീസ് അവതരിപ്പിക്കുന്നു. വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡല്‍ഹി ക്രൈമിനെ വിശേഷിപ്പിച്ചത്.
ഷെഫാലി ഷാ, ആദില്‍ ഹുസൈന്, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.
Delhi Crime #DelhiCrime wins the Emmy @iemmys International Awards for Best Drama. Congratulations @RichieMehta unmatchable @ShefaliShah dearest @rajeshtailang and whole team Big Big Congratulations! 😁😁😁😁💥💥💥💥💥
— Adil hussain (@_AdilHussain) November 23, 2020
Discussion about this post