മലയാളി പ്രേക്ഷകർ ഒരു മലയാളി താരത്തെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ ഒരുകാലത്ത് നെഞ്ചേറ്റി ആരാധിച്ച താരമാണ് തെലുഗു സൂപ്പർതാരം അല്ലു അർജുൻ. ഇപ്പോഴും അല്ലു അർജുൻ സിനിമകൾക്കും പാട്ടുകൾക്കും കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. എന്നാലിപ്പോഴിതാ അല്ലു അർജുന് പകരം അദ്ദേഹത്തിന്റെ മകൾ കുഞ്ഞ് അർഹയാണ് സോഷ്യൽമീഡിയയിൽ താരമായിരിക്കുന്നത്.
മണിരത്‌നം സംവിധാനം ചെയ്ത ‘അഞ്ജലി’ എന്ന സിനിമയിലൂടെ പ്രശസ്തമായ ‘അഞ്ജലി അഞ്ജലി അഞ്ജലി’ എന്ന പാട്ട് പുനരാവിഷ്‌കരിച്ചാണ് അർഹ ആരാധകരുടെ കൈയടി നേടുന്നത്. കഴിഞ്ഞദിവസമായിരുന്നു അർഹയുടെ പിറന്നാൾ. ഈ ആഘോഷത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നതും. അല്ലുഅർജുന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
മുമ്പ് ബേബി ശ്യാമിലി അഭിനയിച്ച ഗാനരംഗം അതേ അഭിനയത്തികവോടെയും ദൃശ്യഭംഗിയോടെയും തന്നെയാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അർഹയുടെ സഹോദരനും ബന്ധുക്കളായ കുട്ടികളുമൊക്കെയാണ് വീഡിയോയിലെ അഭിനേതാക്കൾ. അതേസമയം, അർഹയും ഭാവിയിൽ സൂപ്പർ താരമാകുമെന്നാണ് ആരാധകരുടെ കമന്റ്.
I would personally like to thank Mythri Movie Makers Ravi garu , Naveen garu , Cherry Garu and others for hosting a…
Posted by Allu Arjun on Saturday, 21 November 2020
Discussion about this post