നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന് നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്നും വധു ഡോക്ടര്‍ ആണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നതെന്നും ലോക് ഡൗണ്‍ ആയതുകൊണ്ട് ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ വെച്ച് ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. സഹോദരന് വിവാഹിതനായതില്‍ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം പറഞ്ഞു.
Discussion about this post