കൊച്ചി: നടനും അമ്മ ഭാരവാഹിയുമായ ടിനി ടോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ പ്രേക്ഷകരുടെ വിമര്‍ശന പെരുമഴ. ടിനി ടോമിന്റെ പോസ്റ്റിന് താഴെ’അമ്മ നട്ടെല്ലില്ലാത്തവരുടെ സംഘടന’ തുടങ്ങിയ കമന്റുകള്‍ കൊണ്ട് നിറയുകയാണ്.
അമ്മയുടെ നിലപാടുകളില്‍ കടുത്ത പ്രതിഷേധമറിയിച്ചും താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുമാണ് പ്രേക്ഷകര്‍ കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, ശ്വേതാ മേനോന്‍, ടിനി ടോം എന്നിവരാണ് ചിത്രത്തിലുള്ളത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പ്രതിഷേധ രാജി സമര്‍പ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ റെസിഗ്‌നേഷന്‍ അമ്മ അംഗീകരിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ടിനി ടോം ഫോട്ടോ പങ്കുവെച്ചത്. ‘അമ്മ നട്ടെല്ലില്ലാത്തവരുടെ സംഘടന’, ‘മോഹന്‍ലാലിന് നട്ടെല്ലില്ല എന്ന് ഇന്നലെ വ്യക്തമായി.മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല. സിനിമയില്‍ മാത്രമാണ് ഇവന്‍മാര്‍ ഹീറോസ് ജീവിതത്തില്‍ നിലപാടില്ലാത്തവര്‍’ എന്നിങ്ങനെ ചിലര്‍ കമന്റ് ചെയ്തു.
‘ഈ കമ്മറ്റിയിലുള്ള സകല വില്ലന്‍മാരെയും ഒഴിവാക്കി സംഘടനയുടെ ബൈലോ തന്നെ മാറ്റി എഴുതി അമ്മ എന്ന പേരിന്റ മഹാത്മ്യം അറിയാത്ത ഹിജഡകളെ ഒഴിവാക്കി പുതിയ കമ്മിറ്റി രൂപീകരിക്കുക’ എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. അതേസമയം ഫോട്ടോയ്ക്ക് താഴെ വന്ന പ്രതിഷേധ കമന്റുകളില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post