മലയാളത്തിന്റെ പ്രിയതാരം ദിവ്യാ ഉണ്ണിയും മീനയും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. ഫ്രണ്ട്‌സ് ചിത്രത്തില്‍ നിന്നുള്ള ഒരു ചിത്രമാണ് നടി ദിവ്യാ ഉണ്ണി പങ്കിട്ടത്.
ഫ്രണ്ട്‌സ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ‘നാന’ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോയാണ് ഇത്. ഫ്രണ്ട്‌സില്‍ ജയറാമിന്റെ ജോഡിയായി മീനയും സഹോദരിയായി ദിവ്യാ ഉണ്ണിയുമായിരുന്നു അഭിനയിച്ചത്. ഫ്രണ്ട്‌സ് എന്ന സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും അത് തികച്ചും സന്തോഷകരമായ യാത്രയായിരുന്നുവെന്ന് ദിവ്യാ ഉണ്ണി പറയുന്നു.
മികച്ച അനുഭവങ്ങളും സൗഹൃദവും ഓര്‍മകളും വര്‍ഷങ്ങളായി എനിക്കൊപ്പം ഉണ്ട്. മീനയ്‌ക്കൊപ്പമുള്ള വിലയേറിയ ഒരു ഓര്‍മ പങ്കിടുന്നുവെന്നും ചിത്രത്തിനൊപ്പം ദിവ്യാ ഉണ്ണി കുറിച്ചു. താനും മീനയും ഒന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുന്നു. മികച്ച കലാകാരിയും മനുഷ്യനുമാണ് മീനയെന്നും ദിവ്യാ ഉണ്ണി പറയുന്നു.
Discussion about this post