കോമഡി ട്രാക്കിൽ നിന്നും മാറി ഒട്ടേറെ ആഴത്തിലുള്ള കഥാപാത്രങ്ങളേയും അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ച് അമ്പരപ്പിച്ച നടൻ ഇന്ദ്രൻസിനെ വാഴ്ത്തി യുവനടൻ ഉണ്ണി മുകുന്ദൻ. കോസ്റ്റ്യൂം ഡിസൈനറായി സിനിമാ രംഗത്തെത്തിയ ഇന്ദ്രൻസ് പിന്നീട് ഹാസ്യനടനായാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമായ താരം എളിമ കൊണ്ടും വിനയം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു.
താരത്തിന്റെ താഴ്മയേയും വിനയത്തേയും കുറിച്ച് വാചാലനായിരിക്കുകയാണ് ഇപ്പോൾ യുവതാരം ഉണ്ണി മുകുന്ദൻ. ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ പറ്റി വിവരിച്ചതിങ്ങനെ: ‘വിനയവും താഴ്മയും ഒന്നും ദൗർബല്യത്തിന്റെ ലക്ഷണങ്ങളല്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനൊപ്പം, പ്രിയ ഇന്ദ്രേട്ടനൊപ്പം’.
ഇന്ദ്രൻസിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇരുവരും. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post