ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരാധകര്‍. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ഏലിയന്‍, ബഹിരാകാശ ശാസ്ത്രം എന്നിവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്. ഇതാണ് സുശാന്തിന്റെ ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്.
സുശാന്തിന് ഇഷ്ടമുള്ള കാര്യങ്ങളാണ് രണ്‍വീര്‍ പരസ്യത്തില്‍ പറയുന്നതെന്നാണ് സുശാന്തിന്റെ ആരാധകര്‍ പറയുന്നത്. ബോയ്കോട്ട് ബിങ്കോ എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.രണ്‍വീര്‍ നിങ്ങള്‍ക്ക് മാപ്പില്ല എന്ന പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് യൂട്യൂബില്‍ പരസ്യത്തിന്റെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്തിരിക്കുകയാണ്.
#BoycottBingo : @BingoSnacks Takedown that New Bingo Ad with Mr Cartoon – Ranvir Ching !
It Indirectly Points to Our Sushant Singh Rajput. If you'll not take it down & will not remove Mr Ranvir Cartoon Ching ,You'll have to face Further Consequences from the public by boycotting pic.twitter.com/bwR5gAmE1l— Ҡıʀaռ 🦋 (SSRF) ||1D-MUTUALS CHECK PINNED TWEET 💫 (@zayniesgal) November 18, 2020
സുശാന്ത് സിംഗ് രാജ്പുത്ത് അഭിനയത്തിന് പുറമേ കോസ്മിക് ശാസ്ത്രത്തോട് വലിയ താത്പര്യം പുലര്‍ത്തിയ വ്യക്തിയാണ്. ക്വാണ്ടം ഫിസിക്സിലും ബഹിരാകാശ പഠനത്തിലും ശാസ്ത്രത്തിലുമുള്ള ഇഷ്ടം താരം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെച്ചിട്ടുമുണ്ട്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന ഫോട്ടോ, ചന്ദ്രന്റെ ഘട്ടങ്ങള്‍, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഉപയോഗിച്ച് സുശാന്ത് മുംബൈയിലെ വസതി അലങ്കരിച്ചിരുന്നു. നാസ സന്ദര്‍ശന വേളയില്‍ നിര്‍മ്മിച്ച ഒരു യൂണിഫോം പോലും താരം സ്വന്തമാക്കിയിരുന്നു.
Discussion about this post