നല്ല കഥാപാത്രങ്ങള്‍ക്കായി മാത്രം കാത്തിരുന്നാല്‍ കുടുംബം പട്ടിണിയാകും; സിനിമയില്‍ ഇതു വരെ ഒരു കോക്കസിന്റെയും ഭാഗമല്ല താനെന്നും വിനയ് ഫോര്‍ട്ട്

ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നെങ്കില്‍ അത് എന്റെ പരിമിതി തന്നെയാണ്

സിനിമ സെലക്ട് ചെയ്യുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്ന് വിനയ്‌ഫോര്‍ട്ട്. നല്ല കഥാപാത്രങ്ങള്‍ തേടി വരുമെന്ന വിശ്വാസമുണ്ട്. സിനിമയില്‍ എനിക്ക് ഒരു ഗോഡ്ഫാദറില്ല, ഇതുവരെ ഒരു കോക്കസിന്റെയും ഭാഗവുമല്ല ഞാന്‍.

നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നെങ്കില്‍ അത് എന്റെ പരിമിതി തന്നെയാണ് വിനയ് വ്യക്തമാക്കി.

പ്രേമത്തിന് മുമ്പ് ഞാന്‍ ചെയ്ത ചില തീവ്രമായ കഥാപാത്രങ്ങള്‍ എനിക്ക് നഷ്ടമായി. പിന്നീട് കിട്ടിയതെല്ലാം നന്മ നിറഞ്ഞ, തമാശക്കാരനായ പാവം വേഷങ്ങളാണ്. അതിനെ പൊളിച്ചെഴുതിയ ഒരു കഥാപാത്രം കിസ്മത്തിലെ അജയ് സി മേനോന്‍ ആണ്. അതു പോലൊരു സിനിമ പ്രേമത്തിന്റെ പകുതി വിജയം നേടിയിരുന്നെങ്കില്‍ കഥ മാറിയേനെ.

ഡാര്‍ക് ഷേഡുള്ള കഥാപാത്രങ്ങളാണ് മനസ്സുകൊണ്ട് ഇഷ്ടം, എന്നു വെച്ച് കിട്ടുന്ന കഥാപാത്രങ്ങള്‍ തട്ടിക്കളഞ്ഞാല്‍ ഭാര്യയും കുഞ്ഞും പട്ടിണിയായി പോകും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Exit mobile version