ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ സൂരറൈ പൊട്ര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളിയും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു.
എന്തൊരു പ്രചോദനപരമായ സിനിമ. മികച്ച സംവിധാനവും മികച്ച പ്രകടനങ്ങളും. സൂര്യയുടെ മികച്ച പ്രകടനം. ടീമിന് മുഴുവന്‍ അഭിനന്ദനങ്ങള്‍ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. അപര്‍ണ ബാലമുരളിയെ അടക്കം ടാഗ് ചെയ്തിട്ടുമുണ്ട്.
ഇരുതി സുട്രിലൂടെ ശ്രദ്ധേയായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധായിക. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
#SooraraiPottru
What an inspiring film!! Brilliantly directed with amazing performances… @Suriya_offl in top form
Shine on brother…
Congrats to the entire team
@Aparnabala2 @Sudhakongara_of @gvprakash @nikethbommi
— Mahesh Babu (@urstrulyMahesh) November 18, 2020
Discussion about this post