ബിഗ് ബോസില്‍ പോവുംമുന്‍പ് ഒരു കുഴപ്പവുമില്ലാത്ത നാടായിരുന്നു, തിരിച്ചുവന്നപ്പോഴേക്കും വാ വരെ മൂടിച്ചു; വീണ നായര്‍ പറയുന്നു

സിനിമയിലൂടെയും സീരിയലിലൂടെയും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് വീണ നായര്‍. നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയും ഗായികയുമാണ് വീണ. ബിഗ്ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയും ആയിരുന്നു വീണ.

റിയാലിറ്റി ഷോയില്‍ അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ നില ഉറപ്പിച്ച മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. ബിഗ്ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി. വീണയുടെ ഭര്‍ത്താവ് അമനേയും മകനേയും കുറിച്ച് പറയാത്ത ഒരു ദിവസം പോലും ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ വീണയ്ക്ക് ഉണ്ടായിരുന്നില്ല.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. കൊറോണയൊക്കെ കുറഞ്ഞൊക്കെ വരുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. അത് തന്നെ ഒരു സമാധാനമാണ്, പിന്നെ തട്ടീം മുട്ടീമില്‍ വീണ്ടും ജോയിന്‍ ചെയ്തു. അതാണ് എറ്റവും പുതിയ വിശേഷമെന്ന് വീണ പറയുന്നു.

ബിഗ് ബോസില്‍ ഇനിയും വിളിച്ചാല്‍ ഞാന്‍ ഉറപ്പായിട്ടും പോകും. എന്ത് തെറി വിളി വിളിച്ചാലും എങ്ങനെയൊക്കെയായാലും, നമ്മളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന എന്തോ ഒരു സംഭവം അതിലുണ്ട്. അവിടെ ഷോയില്‍ ചെന്നാലെ അത് മനസിലാക്കാന്‍ സാധിക്കൂവെന്നും താരം കൂട്ടിച്ചേര്‍ത്തു

ഞാന്‍ ബിഗ് ബോസില്‍ പോവുംമുന്‍പ് ഒരു കുഴപ്പവുമില്ലാത്ത നാടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് തിരിച്ചുവന്നപ്പോഴേക്കും വാ വരെ മൂടിച്ചു.ലോകത്തിന്റെ വാ വരെ മൂടിക്കളയുന്ന രീതിയിലായി പോയി. ഞങ്ങള് ബിഗ് ബോസിനകത്ത് ആയതുകൊണ്ട് ഒന്നും അറിഞ്ഞില്ലല്ലോയെന്നും താരം പറഞ്ഞു.

Exit mobile version