മഹാമാരിയെ അതിജീവിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഓരോരുത്തർക്കും പ്രത്യാശയായി ഒരു വൈറൽ ഷോർട്ട്ഫിലിം. എക്കോസ്, ദ സൗണ്ട് ഓഫ് ഹാപ്പിനെസ് എന്ന അമൽ സുരേന്ദ്രൻ ഒരുക്കിയ കൊച്ചുഹ്രസ്വ ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.
മഹാമാരിയുടെ കാലത്ത് നിരാശയിലാഴ്ന്നു പോയവരോടായി നല്ലൊരു പുലരി വരാനിരിക്കുന്നു എന്ന സന്ദേശം പകർന്നു നൽകുന്നതാണ് ഈ ഷോർട്ട്ഫിലിം. ഒരു ഡയലോഗ് പോലുമില്ലെങ്കിലും നിശബ്ദമായി ആശങ്കയും പരിഭ്രമവും സന്തോഷത്തിലേക്ക് വഴി മാറുന്നത് ഈ ഷോർട്ട് ഫിലിമിൽ മനോഹരമായി വരച്ചിട്ടിരിക്കുന്നു.
ചലച്ചിത്ര രംഗത്തെ പ്രമുഖരായ അജു വർഗ്ഗീസ്, സുരഭി ലക്ഷ്മി, രജിത് മേനോൻ, അജയൻ ചാലിശ്ശേരി, ഷാജി പാടൂർ തുടങ്ങിയവർ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്ത ഷോർട്ട് ഫിലിം മികച്ച അഭിപ്രായങ്ങൾ നേടി പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
കടലിന്റെ ഇരമ്പലിന്റെ പശ്ചാത്തലത്തിൽ കടല വിൽപ്പനക്കാരനും ഒരു ഓമന പൂച്ചയും ഒരു കൊച്ചുപെൺകുട്ടിയും മാത്രമാണ് ഈ ഷോർട്ട്ഫിലിമിൽ താരനിരയായിട്ടുള്ളത്. കേവലം മൂന്ന് മിനിറ്റിൽ പറയാനാഗ്രഹിച്ച ശക്തമായ ആശയം പങ്കുവെച്ച സംവിധായകൻ അമൽ സുരേന്ദ്രനും ഛായാഗ്രാഹകൻ സനൽ മാക്‌ഡോട്ടും എഡിറ്റർ ബസോദ് ടി ബാബുരാജും മറ്റ് അണിയറ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. ആഡ്‌സ് ക്രിയേഷൻ നിർമ്മിച്ച ഈ ഷോർട്ട്ഫിലിമിന് അനുയോജ്യമായ സംഗീതം നൽകിയിരിക്കുന്നത് അനശ്വർ ആണ്.
സോഷ്യൽമീഡിയയിൽ ഷോർട്ട്ഫിലിം പങ്കുവെച്ചുകൊണ്ട് സുരഭി ലക്ഷ്മി കുറിച്ചതിങ്ങനെ: