ധനുഷ്-സായ്പല്ലവി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘മാരി 2’വിലെ ‘റൗഡി ബേബി’ എന്ന ഗാനം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ഒരു ഗാനമാണ്. ലോകമെമ്പാടും ആരാധകരുള്ള ഗാനം കൂടിയാണിത്. നിരവധി റെക്കോര്‍ഡുകള്‍ ഗാനം ഇതിനോടകം നേടി കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും റെക്കോര്‍ഡിട്ടിരിക്കുകയാണ് ഗാനം.
യൂട്യൂബില്‍ വണ്‍ ബില്യണ്‍ അഥവാ 100 കോടി പ്രേക്ഷകരെ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘റൗഡി ബേബി’. ധനുഷ് തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അതേസമയം ധനുഷിന്റെ തന്നെ ‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് ഒന്‍പതു വര്‍ഷം തികച്ച അതേ ദിവസം തന്നെയാണ് റൗഡി ബേബി 100 കോടി കാഴ്ചക്കാരെ നേടിയിരിക്കുന്നത്. സായി പല്ലവിയും ട്വിറ്ററില്‍ ഇതേക്കുറിച്ച് കുറിച്ചിട്ടുണ്ട്.
What a sweet coincidence this is ❤️❤️ Rowdy baby hits 1 billion views on same day of the 9th anniversary of Kolaveri di. We are honoured that this is the first South Indian song to reach 1 billion views. Our whole team thanks you from the heart ❤️❤️
— Dhanush (@dhanushkraja) November 16, 2020
യുവന്‍ശങ്കര്‍ രാജ സംഗീതം ഒരുക്കിയ ഗാനത്തിന് പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തത്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മിച്ചത്.
Thank you all for owning Rowdy baby ❤️ 1 Billion love and counting ❤️🙈
— Sai Pallavi (@Sai_Pallavi92) November 16, 2020
Discussion about this post