ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ താരമാണ് സണ്ണി ലിയോണ്‍. ജിസം എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ഹിന്ദി സിനിമയിലെത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ്, മറാത്തി ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമാ അഭിനയത്തിന് പുറമേ ജീവകാരുണ്യ മേഖലയിലേക്കും തിരിഞ്ഞതോടെ സണ്ണി ലിയോണ്‍ ആരാധകര്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. സമൂഹമാധ്യമത്തില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൊതുവേ മോഡേണ്‍ വേഷങ്ങളില്‍ എത്താറുള്ള താരം പുതിയ ചിത്രത്തില്‍ ചുരിദാറിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നീല കളര്‍ ചുരിദാറില്‍ അതിമനോഹരിയായി എത്തിയ സണ്ണി ലിയോണിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post