മുംബൈ: ട്വിറ്റര്‍ നിരോധിക്കണമെന്ന അവശ്യമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത് രംഗത്ത്. ദേശ വിരുദ്ധവും, ഹിന്ദുഫോബികുമായ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും കങ്കണ ആരോപിച്ചു. ട്വിറ്ററിലൂടെ തന്നെയായിരുന്നു ട്വിറ്റര്‍ നിരോധിക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു, ആ തീരുമാനവുമായി മുന്നോട്ടു പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് കങ്കണ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആ തീരുമാനവുമായി മുന്നോട്ടുപോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്ലാറ്റ്ഫോമുകള് നമുക്ക് ആവശ്യമില്ല’, കങ്കണ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമായത്. കുറച്ചു സമയത്തിനു ശേഷം ചിത്രം പുനസ്ഥാപിക്കുകയും ചെയ്തു.അശ്രദ്ധമായി സംഭവിച്ച പിഴവെന്നായിരുന്നു സംഭവത്തിന് ശേഷം ട്വിറ്റര്‍ നല്കിയ വിശദീകരണം.
A rare picture of my father and me finally agreeing on something…. even though non of us remember what it was 🌹
BTW there is a buzz that government might ban twitter, go for it INDIA…
We don’t need Hinduphobic, antinational platforms to gag us. pic.twitter.com/k9hvgVNeSz— Kangana Ranaut (@KanganaTeam) November 13, 2020
Discussion about this post