നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘സൂരറൈ പൊട്ര്’. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ തീയ്യേറ്റര്‍ റിലീസ് നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകര്‍. അത്തരത്തില്‍ ബിഗ് സ്‌ക്രീന്‍ അനുഭവം നഷ്ടമായതിന്റെ നിരാശ ഫേസ്ബുക്കിലെ സിനിമാക്കൂട്ടായ്മയായ മൂവിസ്ട്രീറ്റില്‍ പങ്കുവെച്ചിരിക്കുകയാണ് അഹ്നാസ് നൗഷാദ് എന്ന ആരാധകന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
”തപ്പ് പണ്ണീട്ടേ സൂര്യ റൊമ്പ പെരിയ തപ്പ് പണ്ണീട്ടേ”ഇതുപോലെയുള്ള സിനിമയൊക്കെ ഇങ്ങനെ ഓണ്‍ലൈനില്‍ ഇറക്കി വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സ് വന്നു. ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി കേറ്റി മുക്കാല്‍ ഇഞ്ച് സ്‌ക്രീനില്‍ റൂമില്‍ ഇരുന്ന് കണ്ട് ആസ്വദിക്കണ്ട സിനിമയാണോ മനുഷ്യാ ഇത്?അത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങള്‍ ഇതിനകത്ത് ചെയ്ത് വെച്ചേക്കുന്നത്? ക്ലൈമാക്‌സില്‍ ജിവി പ്രകാശിന്റെ കിടിലം സൗണ്ട് ട്രാക്കിലൂടെ ‘A Film By sudha kongara’ എന്ന് എഴുതി കാണിക്കുമ്പോള്‍ നിറഞ്ഞ് വന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പൂര്‍ണ തൃപ്തിയോടെ തിയേറ്ററില്‍ നിന്ന് കണ്ടിറങ്ങേണ്ടിയിരുന്ന സിനിമയാണ്, നിങ്ങള്‍ ഇങ്ങനെ ആമസോണില്‍ കേറ്റി പറത്തി വിട്ടത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാത്തിരുന്നത് ഈ സൂര്യക്ക് വേണ്ടീട്ടായിരുന്നു, ഇതുപോലെ സ്‌ക്രീനില്‍ വന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സൂര്യക്ക് വേണ്ടി’Finally you done it Suriya, You done it perfectly’ അതിങ്ങനെ മൊബൈലില്‍ കാണേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേയുള്ളൂ. പരിചയമുള്ളതും ഇല്ലാത്തതുമായ ഒരുപാട് പേര്‍ വന്ന് ജീവിച്ച് കാണിച്ച് തന്ന സിനിമ. മാരനായി രണ്ടരമണിക്കൂര്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നതിനിടയില്‍ എപ്പോഴെങ്കിലും സൂര്യ ഒന്ന് പതറി പോയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ഉര്‍വശിയുടെ മുന്നിലാണ്, പുള്ളിക്കാരി ചുമ്മാ പൊളിച്ചടുക്കി കളഞ്ഞു.അപര്‍ണ്ണ അത്യാവശ്യം നന്നായി പിടിച്ച് നിന്നു എന്ന് തന്നെ പറയാം. എന്നാലും എന്റെ പൊന്നേ. ഇപ്പോഴും പടത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ട് മാറിയട്ടില്ലാ.
എത്ര നാളായി ഈ മനുഷ്യനെ ഇങ്ങനെയൊക്കെ ഒന്ന് കണ്ടിട്ട്.ഇനിയും ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ നിങ്ങളെ തേടി വരട്ടേ, ഒരുപാട് സംവിധായകരുടെ ഡ്രീം പ്രോജക്ടില്‍ നായകനാകാന്‍ സാധിക്കട്ടേ. നിങ്ങളെ കൊണ്ട് പറ്റും സൂര്യാ,നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ.
ഒന്നും നോക്കണ്ടാ Full HDയില്‍ തന്നെ സ്ട്രീം ചെയ്ത് കണ്ടോളൂ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലമാരന്റെ സ്വപ്നങ്ങളുമായി പറന്നുയര്‍ന്ന ഡെക്കാണ്‍ എയര്‍ലൈന്‍സ് ലാന്‍ഡ് ചെയ്യുന്നത് സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തിലേക്കാണ്. തിരിച്ചു വരവെന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് മക്കളേ, ചുമ്മാ തട്ടി കൂട്ട് ഐറ്റം ഒന്നുമല്ല Pure class