കഴിഞ്ഞദിവസം ഒടിടി റിലീസായ തമിഴ് ചിത്രം സൂരറൈ പോട്ര് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ചിത്രത്തിന്റെ ഗംഭീര മേയ്ക്കിങിനൊപ്പം താരങ്ങളുടെ അതിഗംഭീരമായ അഭിനയവും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. നെടുമാരൻ രാജംഗമായി മാറി സൂര്യയുടെ തിരിച്ചുവരവിനൊപ്പം മലയാളികൾക്ക് അഭിമാനമായി ചിത്രത്തിലെ നായിക അപർണയും കൈയ്യടികൾ നേടുകയാണ്. സൂര്യയുടെ നായികയായ ബൊമ്മി എന്ന കഥാപാത്രത്തെ അപർണ ബാലമുരളിയാണ് ഉജ്ജ്വലമാക്കിയിരിക്കുന്നത്.
ചിത്രം റിലീസായതിന് പിന്നാലെ തന്നെ അപർണയ്ക്ക് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്. ഇപ്പോഴിതാ മലയാളത്തിലെ സ്റ്റാൻഡ് അപ്പ് കോമഡിക്ക് പ്രത്യേക മാനം നൽകിയ രമേഷ് പിഷാരടിയും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ‘ഉയരങ്ങൾ കീഴടക്കിയവരെ പരിചയപ്പെടുന്നതും പരിചയമുള്ളവർ ഉയരങ്ങൾ കീഴടക്കുന്നതും ഒരു പ്രത്യേക സന്തോഷമാണ്’- അപർണ ബാലമുരളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിഷാരടി കുറിച്ചതിങ്ങനെ.
അപർണ തന്നെ പിഷാരടിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുമുണ്ട്. പോസ്റ്റിന് കമന്റായി ഈ വാക്കുകൾ തനിക്ക് ഒരുപാട് വിലപ്പെട്ടതാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും അപർണ കുറിച്ചു.
അതേസമയം, അപർണയുടെ കമന്റും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സൂരറൈ പോട്രിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് അപർണ കാഴ്ചവെച്ചതെന്ന് സോഷ്യൽമീഡിയ പ്രതികരിക്കുന്നു.
സുധ കെ പര്സാദ് സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയ്ക്കും അപർണയ്ക്കും പുറമെ നടി ഊർവശിയും ഗംഭീര പ്രകടനവുമായി മികച്ചുനിൽക്കുന്നു. മഞ്ജുവാര്യർ അടക്കമുള്ളവർ ഊർവശിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഉയരങ്ങൾ കീഴടക്കിയവരെ പരിചയപ്പെടുന്നതും ..
പരിചയമുള്ളവർ ഉയരങ്ങൾ കീഴടക്കുന്നതും ..
ഒരു പ്രത്യേക സന്തോഷമാണ് …
😄ശുഭദിനം😄Posted by Ramesh Pisharody on Thursday, 12 November 2020
Discussion about this post