സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്റെ സംവിധനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിച്ച ജിന്നിന്റെ റീലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ കൈദി എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജ, ജസ്റ്റീസ് രാധാകൃഷ്ണന്‍ സ്റ്റേ വിധിച്ചത്.
വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്‌ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ പ്രതികരിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു.