എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് തുറന്നുപറഞ്ഞ് നടനും താരസംഘടന അമ്മയുടെ ജനറല് സെക്രട്ടറിയുമായ ഇടവേള ബാബു. നടന്‍ ബാലയുമായുള്ള അഭിമുഖത്തിലാണ് ഇടവേള ബാബു മനസ്സുതുറന്നത്. ‘മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ മാത്രം വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം’ എന്ന് ഇടവേള ബാബു പറയുന്നു.
അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’-ഇടവേള ബാബു പറയുന്നു.
‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം’.-ഇടവേള ബാബു പറഞ്ഞു. ബാച്ചിലര്‍ ലൈഫിന്റെ ഗുണങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.
അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയണം. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. നമുക്ക് ഇത് ഒന്നും വേണ്ട. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്ന് ബാബു പറയുന്നു.
ഒരു പേന നിലത്തു വീണാല്‍ പോലും എടുത്തു തരാന്‍ ആളില്ലെന്ന് സ്വയം തീരുമാനിക്കണം. സ്വന്തം വീട്ടില്‍ ചേട്ടന്‍ എവിടെയെങ്കിലും യാത്ര പോകുമ്പോള്‍ ചേട്ടത്തിയമ്മ പാക്ക് ചെയ്തു കൊടുക്കും. തന്റെ കാര്യത്തില്‍ അത് സ്വയം ചെയ്യണം. ഇത് മനസ്സിലാക്കി എന്തൊക്കെ ചെയ്യണമെന്നതിന് സ്വന്തം സിസ്റ്റം വേണം എന്നും ഇടവേള ബാബു പറഞ്ഞു.
Discussion about this post