സംസ്ഥാനത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. ദിവസവും ആയിരക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചുപറയാറുണ്ട്.
എന്നാല്‍ പലരും പലപ്പോഴും ഇതനുസരിക്കാറില്ല. അത്തരക്കാര്‍ക്ക് പണി കിട്ടിയിട്ടുമുണ്ട്. അത്തരത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് നടി പൂജിത. പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ സഞ്ചരിച്ച നടിക്ക് 200 രൂപ പിഴ ചുമത്തി.
താരം തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. ‘കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും’ എന്ന് താരം പറയുന്നു.
‘ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു’ വീഡിയോയില്‍ പൂജിത പറയുന്നു. നി കൊ ഞാ ചാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂജിത.
Discussion about this post