ഒരു ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി ഇനി തങ്ങള്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളിലും പ്രവര്‍ത്തിക്കുമെന്ന് സംവിധായകന് ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഷിഖ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് ഒപിഎം ഡ്രീം മില്‍ സിനിമാസ് എന്നാണ്. മഹേഷിന്റെ പ്രതികാരം, മായാനദി എന്നിവ ഈ കമ്പനി നിര്‍മിച്ച ശ്രദ്ധേയമായ സിനിമകളാണ്.
ഡബ്ലുസിസി സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ പ്രതിസ്ഥാനത്തുള്ള നടന് ദിലീപിനെ സംരക്ഷിക്കുന്ന താരസംഘടനക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ ഈ പ്രതികരണം. പരാതി പരിഹാര സെല്‍ എന്നത് ഡബ്ലുസിസി ഏറെനാളായി ഉന്നയിക്കുന്ന ആവശ്യമാണ്.
Discussion about this post