വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് ചിയാന്‍ വിക്രം. കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ട് താരത്തിന് തെന്നിന്ത്യയില്‍ വലിയ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലൂടെ ബിഗ് സ്ക്രീനില്‍ എത്തി പിന്നീട് തമിഴില്‍ സജീവമായ താരം ഇപ്പോള്‍ മുത്തച്ഛനായിരിക്കുകയാണ്.
മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഇന്നലെയായിരുന്നു മകള്‍ അക്ഷിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരുണാനിധിയുടെ മൂത്ത മകന് എംകെ മുത്തുവിന്റെ മകളുടെ മകന് മനു രഞ്ജിത്ത് ആണ് അക്ഷിതയുടെ ഭര്‍ത്താവ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
രണ്ട് മക്കളാണ് വിക്രമിന്. മലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്റെ ഭാര്യ. മകന് ദ്രുവ് അടുത്തിടെ സിനിമാ ലോകത്ത് അരങ്ങേറിയിരുന്നു. അര്ജ്ജുന് റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. കോബ്ര ആണ് വിക്രമിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം.
Discussion about this post