നടി പ്രയാഗ മാര്ട്ടിന് നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പുറത്ത് പോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയുടെ 106-ാമത്തെ ചിത്രമാണിത്. പ്രയാഗയ്ക്ക് പകരം നടി പ്രഗ്യ ജയ്സ്വാളാണ് ചിത്രത്തിലെ നായികയെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലകൃഷ്ണയുമായുള്ള പ്രയാഗയുടെ രസതന്ത്രം ശരിയായില്ലെന്ന് സംവിധായകന് തോന്നിയത് കൊണ്ടാണ് നടിയെ മാറ്റിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ലോക്ഡൗണില്‍ പ്രഗ്യയ്ക്ക് മറ്റു സിനിമകളൊന്നും ചെയ്യാനില്ലായിരുന്നു. അതുകൊണ്ടാണ് പ്രഗ്യയെ ചിത്രത്തിന് പരിഗണിച്ചതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. മിരിയാല രവീന്ദര്‍ റെഡ്ഡി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അതിലൊന്ന് അഘോര സന്യാസിയുടെ കഥാപാത്രമാണ്. മലയാളി താരം ഷംന കാസിമും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
Discussion about this post