മകള്‍ അലംകൃതയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട അക്കൗണ്ട് വ്യാജമെന്ന് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇന്‍സ്റ്റഗ്രാമിലാണ് അല്ലിയുടെ മുഖചിത്രത്തോടെ അല്ലിപൃഥ്വിരാജ് എന്ന പേരില്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിയും സുപ്രിയയുമാണെന്നായിരുന്നു കൂടെ ചേര്‍ത്ത വിവരം. പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തുകയായിരുന്നു.
വ്യാജനെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യം വ്യക്തമാക്കി പൃഥ്വിയെത്തിയത്. ഈ പേജ് തങ്ങളല്ല കൈകാര്യം ചെയ്യുന്നതെന്നും ആറുവയസുകാരിക്ക് സമൂഹമാധ്യമ സാന്നിധ്യം വേണമെന്ന് തോന്നുന്നില്ലെന്നും താരം കുറിച്ചു. മകള്‍ക്ക് തിരിച്ചറിവായ ശേഷം വേണമെന്ന് തോന്നിയാല്‍ അവള്‍ അക്കൗണ്ട് തുടങ്ങുമെന്നും ഇത്തരം വ്യാജ പ്രൊഫൈലുകളില്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post