മലയാളികളുടെ പ്രിയതാരമാണ് കനിഹ. സോഷ്യല്‍മീഡിയയിലും മറ്റും സജീവമായി നില്‍ക്കുന്ന താരം ഇപ്പോള്‍ പങ്കുവെച്ച പുതിയ സെല്‍ഫിയാണ് വൈറലാകുന്നത്. രാമു എന്ന കോര്‍പ്പറേഷന്‍ ക്ലീനര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് കനിഹ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം ഒരു കുറിപ്പും പങ്കുവയ്ക്കുന്നുണ്ട്.
ഒരു ഫാന്‍സി ചിത്രം അല്ല ഇതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ ജീവിക്കുന്ന സ്ഥലത്ത് തൂപ്പുകാരനായി ജോലി ചെയ്യുന്ന ആളാണ് രാമുവെന്നും കനിഹ കുറിക്കുന്നു. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ കണ്ടു ചിരിച്ചു കൊണ്ട് ശുഭദിനം ആശംസിച്ചപ്പോള്‍ രാമു സന്തോഷം കൊണ്ട് കരഞ്ഞു. താന്‍ ഒരു സുഖസൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആര്‍ക്കു വേണ്ടി ജോലി ചെയ്യുന്നോ അവരില്‍ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാല്‍ സ്‌നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂര്‍വമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ കുറിക്കുന്നു.
തനിക്കും ഇങ്ങനെ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് ചോദിക്കും എന്നറിയില്ലായിരുന്നുവെന്നും രാമു പ്രതികരിച്ചു. അതേസമയം, തന്റെ കണ്ണില്‍ രാമുവാണ് യഥാര്‍ത്ഥ സെലിബ്രിറ്റി എന്നും നടി കൂട്ടിച്ചേര്‍ത്തു.
Discussion about this post