സോഷ്യൽമീഡിയയുടെ ഹൃദയം കവർന്ന് കാജൾ അഗർവാളിന്റെ ഹണിമൂൺ ചിത്രങ്ങൾ. മാലിദ്വീപിലെ മനോഹരമായ കടൽത്തീരത്തിന്റെ ഭംഗിയാണ് കാജളിന്റെയും ഭർത്താവിന്റേയും ചിത്രങ്ങളെ ആകർഷകമാക്കുന്നത്.
മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കാനായി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും പ്രൈവറ്റ് ജെറ്റിലാണ് എത്തിയത്. ഒക്ടോബർ 30നായിരുന്നു ഇരുവരുടെയും വിവാഹം.
ഈ ശനിയാഴ്ച, തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോർട്ടുകളുടെയും ചിത്രമാണ് താരം പങ്കുവച്ചത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയാറെടുക്കുന്നുവെന്നുമാണ് അടിക്കുറിപ്പായി എഴുതിയത്.
അതേസമയം, താരത്തിന്റെയും ഭർത്താവിന്റെയും യാത്ര എങ്ങോട്ടാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് താരം മാലിദ്വീപിലേക്കാണ് പോയതെന്ന് ആരാധകർക്കും വ്യക്തമായത്.
ഒക്ടോബർ 30ന് കാവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മുംബൈയിൽ വെച്ചായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
സിനിമാ സുഹൃത്തുക്കൾക്കായി പ്രത്യേക റിസപ്ഷൻ ഉണ്ടായിരുന്നില്ല. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം മുംബൈ സ്വദേശിയാണ്.
Discussion about this post