പ്രശസ്ത സീരിയല്‍ നടി ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോന് ആണ് ആതിരയ്ക്ക് താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ രീതിയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മിനിസ്ക്രീനില്‍ അവതാരകയായി തിളങ്ങിയിട്ടുള്ള ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. എന്‍ജിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്. വരന് രാജീവ് ഒരു പ്രമുഖ മൊബൈല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോകളും ആതിര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിവാഹചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്.
Discussion about this post