കൊച്ചി:മലയാള സിനിമയിലേ താരസംഘടന എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റി ഈ മാസം 24ന് ചേരും. ഇന്നലെ പത്ര സമ്മേളനത്തില്‍ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ബാബുരാജ് പറഞ്ഞു. തുടര്‍ന്ന് ജനറല്‍ ബോഡി യോഗം വിളിക്കുമെന്നും ബാബുരാജ് വ്യക്തമാക്കി.
ഇന്നലെ ദിലീപിനെതിരെ നടപടി വൈകുന്നതിനെതിരെ ഡബ്ല്യുസിസി പത്രസമ്മേളനം നടത്തിയിരുന്നു. താര സംഘടനയായ അമ്മ ഇരക്ക് നീതി വൈകിപ്പിക്കുകയാണെന്നും പീഡകനെ സംരക്ഷിക്കുകയാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തിരുന്നു.
Discussion about this post