തന്റെ മകന് വൃക്ക രേഗമാണ് സഹായിക്കണം എന്ന് കൈനീട്ടിയ മലയാളികളുടെ സേതുലക്ഷ്മി അമ്മയ്ക്ക് സഹായം നീട്ടി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ മലയാളികള്‍ ഏറെ അമ്പരന്നത് സഹായഹസ്തം നീട്ടിയ പൊന്നമ്മ ബാബുവിനെ കണ്ടിട്ടായിരുന്നു. വാര്‍ത്ത എത്തിയതിന് പിന്നാലെ അവര്‍ക്ക് അഭിനന്ദനങ്ങളും പ്രശംസയും നേര്‍ന്ന് ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇക്കൂട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചലച്ചിത്രതാരം ഹരീഷ് പേരടി കുറിച്ച വരികള്‍ ചര്‍ച്ചയാകുന്നു. സിനിമയിലെ ചില സ്ത്രീപക്ഷ ചിന്താഗതിക്കാരെ പേരെടുത്ത് പറയാതെ ട്രോളുകയാണ് താരമെന്നാണ് കണ്ടെത്തല്‍.
മകന്റെ കരളലിയിക്കുന്ന അവസ്ഥ സേതുലക്ഷ്മി തുറന്നു പറഞ്ഞപ്പോള്‍ കേരളക്കര കണ്ണു നിറച്ചു ആ കലാകാരിയുടെ മുന്നില്‍. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ആ വിളി വന്നത്.
‘ചേച്ചി….പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ…കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ……ഡോക്ടര്‍മാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും….’ ചിരിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പൊന്നമ്മ ബാബു ഇന്ന് കേരളക്കരയുടെ ഹൃദയത്തിലെ അഭിമാനമാണ്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സേതുലക്ഷമിച്ചേചി സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോള്‍ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ് പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു… ഒരു സ്ത്രി എന്റെ ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോള്‍ (Mee too) മറെറാരു സ്ത്രി ഞാന്‍ നിങ്ങള്‍ക്ക് എന്റെ ജീവിതം തരാം (Mee too) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം …. ചൊവ്വയില്‍ പോകാതെ ഭൂമിയില്‍ മാത്രം ജീവിക്കുന്ന സ്ത്രി പക്ഷക്കാരൊക്കെ ഈ ചെറിയ കഥകളൊക്കെ അറിയുന്നുണ്ടാവുമോ ആവോ?
Discussion about this post