തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുതെന്നും ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തിലാണ് താരം ഈ കാര്യം അറിയിച്ചത്.
തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്. താനല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്നും, ആരും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നുമാണ് താരം പറഞ്ഞത്.
‘ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ ആണ് ഷൈന്‍ ടോം നായകനായി എത്തിയ ചിത്രം. രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക.