ഈശ്വരന് സിനിമയില്‍ പ്രവര്‍ത്തിച്ച 400 പ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനവുമായി തമിഴ് താരം ചിമ്പു. ഗോള്‍ഡ് കോയിനും വസ്ത്രങ്ങളുമാണ് താരം സമ്മാനിച്ചത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ സംവിധായകനായ സുശീന്ദ്രനാണ് ഈശ്വരന് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയ്ക്കായി ചിമ്പു 20 കിലോ ഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സുശീന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വന്‍ മാറ്റമാണ് ചിമ്പു നടത്തിയിരിക്കുന്നത്. ചിമ്പു പുറത്തുവിട്ട ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് താരം ചിത്രത്തിന്റെ ടീമിന് ദീപാവലി സമ്മാനമായി എത്തിയിരിക്കുന്നത്.
ഈശ്വരന് സിനിമയില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്കാണ് ചിമ്പു ഒരു ഗ്രാം ഗോള്‍ഡ് കോയിന് നല്‍കിയത്. ഇത്രയും പേര്‍ക്ക് ചിമ്പു വസ്ത്രവും സമ്മാനിക്കുകയും ചെയ്തു. ഇരുന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ചിമ്പു വസ്ത്രങ്ങള്‍ സമ്മാനിച്ചു.
Discussion about this post