ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 2.5 എന്ന ചിത്രമൊരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടുത്തതായി സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്.നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണിയാണ് നായിക.
വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നായകൻ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 2.5 എന്ന രതീഷിന്റെ ആദ്യം ചിത്രം ഏറെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു.
Discussion about this post