ബംഗളൂരു: പ്രശസ്ത ബോളിവുഡ് നടന് ഫറാസ് ഖാന് അന്തരിച്ചു. 46 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ കുറേനാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഒക്ടോബര്‍ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തില്‍ അണുബാധയേറ്റതായിരുന്നു ആരോഗ്യനില വഷളാകാനിടയാക്കിയത്.
ആദ്യകാല നടന് യൂസുഫ് ഖാന്റെ മകനാണ്. 1974 ജൂലായ് 11-ന് മുംബൈയിലാണ് ജനിച്ചത്. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സയ്ക്കായി സാമ്പത്തികസഹായം അഭ്യര്‍ഥിച്ച് സഹോദരന് ഷഹ്മാന്‍ ഖാന് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടി പൂജാഭട്ട് ഉള്‍പ്പെടെയുള്ളവര്‍ സഹായവുമായി എത്തി. എന്നാല്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ മങ്ങി, അദ്ദേഹം വിടവാങ്ങി.
Discussion about this post