ഫാഷന്റെ കാര്യത്തിൽ ഹോളിവുഡിനോട് കിടപിടിക്കാൻ മറ്റ് ഇൻഡസ്ട്രികൾ വിയർക്കേണ്ടി വരുമെന്ന് തന്നെയാണ് വീണ്ടും താരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ട്രെൻഡിന് അനുസരിച്ച് നീങ്ങാൻ കോടികൾ പൊടിപൊടിക്കാനും താരങ്ങൾക്ക് മടിയില്ല. ബോളിവുഡിലെ താരറാണി കരീന കപൂറാകട്ടെ ഫാഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ആളുമാണ്. ഗർഭകാലത്തിന് മുമ്പ് സീറോ സൈസിൽ തിളങ്ങുകയും തൈമൂറിന്റെ അമ്മയാകുന്നതിനിടെ മറ്റേർണിറ്റി മോഡലിങ് രംഗത്ത് വിലസുകയും ചെയ്ത താരമാമ ്കരീന.
അപ്പോൾ ഹാലോവീൻ പോലെ വിയേർഡായ മോഡലിങ് ദിനങ്ങൾ വരുമ്പോൾ തീർച്ചയായും കരീനയുടെ ഫാഷൻ ട്രെൻഡ് എന്താണെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാകും. പതിവ് തെറ്റിക്കാതെ ലക്ഷങ്ങൾ വിലവരുന്ന ചെരുപ്പണിഞ്ഞാണ് കരീന ഹാലോവീനെ വരവേറ്റത്.
മനോഹരമായ ഗ്രേ നിറത്തിലുള്ള ട്യൂണിക് ഡ്രസ്സിനൊപ്പം താരം ധരിച്ച ഈ ‘ഓലമെടഞ്ഞ’ മോഡലിൽ അണിയിച്ചൊരുക്കിയ ചെരുപ്പിന് ഒരു ലക്ഷത്തിലേറെയാണ് വില. ആഭരണങ്ങളില്ലാതിരുന്നതും മേക്അപ് അണിയാതിരുന്നതുമൊക്കെ കരീനയുടെ സിംപിൾ ലുക്കിനെ ഹൈലൈറ്റ് ചെയ്തു.
പാർട്ടിയിൽ സകലരുടേയും ശ്രദ്ധയാകർഷിച്ചത് മഞ്ഞ നിറത്തിലുള്ള ചെരിപ്പാ.ിരുന്നു. ഓലമെടഞ്ഞത് പോലെ തോന്നിക്കുന്ന ഈ ചെരുപ്പ് പ്രശസ്ത ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ ബൊട്ടേഗാ വെനെറ്റയുടെ ലിഡോ സാൻഡൽസാണ്. വിലയാകട്ടെ 1430 യുഎസ് ഡോളറും, അഥാവാ 1,06,027 രൂപ വിലയെന്ന് ചുരുക്കും.
സോഷ്യൽമീഡിയയിലും കരീനയുടെ ചെരിപ്പിനെ കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുകയാണ്. മുമ്പ് ഒന്നരലക്ഷം രൂപയുടെ അലക്സാണ്ടർ വാങ് ഹീൽസ് ധരിച്ചും സോഷ്യൽമീഡിയയിൽ താരമായിരുന്നു. ഒരുലക്ഷത്തോളം വില വരുന്ന നിയോൺ ഗ്രീൻ നിറത്തിലുള്ള ലോഫേഴ്സിന്റെ ചിത്രവും കരീന അടുത്തിടെ പങ്കുവെച്ചിരുന്നു.
Discussion about this post