നായകനായും കൊമേഡിയനായും ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള താരമാണ് ജഗദീഷ്. അതേസമയം സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്മാരായ നായകന്മാര്ക്ക് നായികമാരെ കിട്ടാന്‍ പ്രയാസമാണെന്നാണ് താരം പറയുന്നത്.
പല നായികമാരും തന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ മടി കാണിക്കാതിരുന്ന ഒരേയൊരു നടി ഉര്‍വശി ആണെന്നും തന്റെ ഏറ്റവും ബെസ്റ്റ് പെയര്‍ എന്ന് തോന്നിയിട്ടുള്ളത് ഉര്‍വ്വശി ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ എന്റെ ഏറ്റവും ബെസ്റ്റ് പെയര്‍ എന്ന് തോന്നിയിട്ടുള്ളത് ഉര്‍വശിയാണ്. എന്നോടൊപ്പം അഭിനയിക്കാന്‍ ഒരിക്കല്‍ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയാണ് ഉര്‍വശി.
കൊമേഡിയന്മാരുടെ നായികയാകാന്‍ മടി കാണിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാന്‍ പോലും ചിലര്‍ക്ക് മടിയാണ്. കാരണം പിന്നെ സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണ്’ എന്നാണ് ജഗദീഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post