മലയാളത്തിന്റെ പ്രിയതാരമായിരുന്ന നവ്യ നായർ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന സന്തോഷത്തിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം സിനിമാ തിരക്കും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനിടെ, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ അവിചാരിതമായി സിനിമയിലെ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ.
നടിമാരായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. അതോടൊപ്പം താരം ഇങ്ങനെ കുറിച്ചു-‘സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും .. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (വി.കെ.പി യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്‌ക്രീൻപ്ലേ)അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു …………….അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും , ആനന്ദലബ്ദിക്കിനി എന്തു വേണ്ടു , പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു. അങ്ങനെ ഒരു ചെറിയ സന്തോഷം..’
നിരവധി ലൈക്കുകളും കമന്റുകളും കിട്ടിയ ഈ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഫെമിനിസ്റ്റാവരുത് ആളുകൾ വെറുക്കും.’ റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പം നിൽക്കുന്ന ചിത്രമാണ് അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട നവ്യ മറുപടിയുമായി രംഗത്തെത്തി. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോർടേത് റെഡിയാകും ചെലോർടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല’ നവ്യ കുറിച്ചു. ഇതിന് തൊട്ടുപിന്നാലെ നടിക്ക് പിന്തുണയുമായി ഒരുപാട് കമന്റും ചെയ്തു.
Discussion about this post