ജയറാം നായകനായി എത്തിയ ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിന് ശേഷം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ എത്തുന്നു. ’19(1)(എ)’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.
നവാഗതയായ ഇന്ദു വിഎസ് ആണ് ചിത്രത്തിന്റെ സംവിധായിക. നിത്യ മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.
സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ഈ ആഴ്ച ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ഇആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.