പൃഥ്വിരാജ് നായകനായ വാരിയൻകുന്നൻ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി മലബാർ കലാപത്തിന്റെ പിന്നിലെ യാഥാർത്ഥ്യമെന്ന പേരിൽ 1921 ചിത്രം പ്രഖ്യാപിച്ച അലി അക്ബർ ഒരുക്കങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്ത്. സ്‌ക്രിപ്റ്റിന്റെ ഏകദേശ രൂപം തയ്യാറായെന്നും ഡിസംബറോടെ ചിത്രത്തിന് വേണ്ട മിക്ക കാര്യങ്ങളും ഒരുക്കി വെയ്ക്കുമെന്നും സംവിധാകൻ ഫേസ്ബുക്കിൽ കുറിച്ചു. ജനകീയ സംഭാവന കൊണ്ട് നിർമ്മിക്കുന്ന ചിത്രത്തിനായി നിലവിൽ ഒരു കോടിയുടെ അടുത്ത് ഫണ്ട് ലഭിച്ചെന്നാണ് അലി അക്ബർ പറയുന്നത്.
‘കേവലം ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ വാക്കുകൾക്ക് ഗൗരവം നൽകി നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്പോൾ എന്നിൽ നിങ്ങൾ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല, നിങ്ങളർപ്പിച്ച വിശ്വാസത്തിൽ കടുക്മണിത്തൂക്കം അശ്രദ്ധ എന്നിൽ നിന്നും ഉണ്ടാവാൻ പാടില്ല’- അലി അക്ബർ കുറിച്ചു.
അലി അക്ബറിന്റേ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആൾക്കൂട്ടത്തിലും ചിലപ്പോൾ ഒറ്റപ്പെട്ടതായി തോന്നും,സമകാലിക സംഭവങ്ങളിൽ ട്രോളിയും, വെട്ടിനു പത്തുവെട്ട് തിരികെ കൊടുത്തും ആസ്വദിച്ചു പോയിരുന്നതായിരുന്നു ജീവിതം….
1921 ഏറ്റെടുത്തപ്പോൾ മുതൽ വല്ലാത്ത ഗൗരവം വന്നു… വലിയൊരു ചുമടുമായി നടക്കുകയാണ് ഞാൻ….. വളരെയധികം സമയം ഗൂഗിളിൽ തിരയേണ്ടി വരുന്നു… ഗൂർക്ക കത്തി, തൊപ്പി ബാഡ്ജസ്….. ഇങ്ങിനെ നൂറുകൂട്ടം…
എത്ര കുറഞ്ഞു കിട്ടും… എവിടെ കിട്ടും ഇങ്ങിനെ തിരഞ്ഞു തിരഞ്ഞു ഉറക്കത്തിലും അത് തന്നെയായി ?? ഞാൻ രണ്ടു ദിവസം fb യിൽ നിന്നും മാറിയാൽ വരവ് നിൽക്കും…
വന്നതിന്റെ രേഖ നോക്കണം വിവരം ഡോണറെ അറിയിക്കണം അങ്ങിനെ നല്ല പുകിലാ….
ഇതിനിടയിലും ചില വിളികളും, മെസ്സേജ്കളും ഊർജ്ജം നൽകും…
എല്ലാവരും ഇലക്ഷൻ ചൂടിലേക്ക് മാറി..നാളെ വരാമെന്നു പറഞ്ഞാൽ രണ്ടാഴ്ച കഴിഞ്ഞ് നോക്കിയാൽ മതി… കോവിടാണെങ്കിൽ അതിന്റെ പണി അനസ്യൂതം തുടരുന്നു…സുഡാപ്പികൾ അളിഞ്ഞ കുരുവും കൊണ്ട് പിന്നാലെ ന്താ രസം…ല്ലേ…ഇങ്ങിനെയൊക്കെ ഒന്നെഴുതിയില്ലെങ്കിൽ പ്രാന്തായിപ്പോകും…
എല്ലാം നന്നായി വരും…. വരണം… അതിന് ഏറെ പേരുടെ പ്രാർത്ഥനയുണ്ട്.. ഒരുപക്ഷെ ഇപ്പോൾ എന്നേ മുൻപോട്ടു കൊണ്ടുപോകുന്നത് ആ പ്രാർത്ഥനയാണ്… ചില കാര്യങ്ങൾക്കാണ് ഏറെ പ്രയാസം, 1921ലെ കാക്കിയും മറ്റും കുഴപ്പിക്കുന്നു… പോളിമിക്‌സ് ധാരാളം കിട്ടാനുണ്ട്കോട്ടൺ ഒടുക്കത്തെ വില… ഇപ്പോൾ അതിന്റെ ചുറ്റിക്കളിയിലാ…കാപ്പണം കൊണ്ട് ഒന്നരപ്പണത്തിന്റെ ജോലി ചെയ്യണം…. ഇതൊക്കെ ഒരു ത്രില്ലാ… ഈകുത്തിക്കുറിക്കുന്നത് വെറുതെ കുറച്ചു ഭാരം ഇറക്കിവയ്ക്കാനാ അത്ര കരുതിയാൽ മതി…
ഇത് വരെ നിങ്ങൾ കൂടെ നിന്നത് തന്നെ വലിയ കാര്യം… കേവലം ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ വാക്കുകൾക്ക് ഗൗരവം നൽകി നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്പോൾ എന്നിൽ നിങ്ങൾ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല… നിങ്ങളർപ്പിച്ച വിശ്വാസത്തിൽ കടുക്മണിത്തൂക്കം അശ്രദ്ധ എന്നിൽ നിന്നും ഉണ്ടാവാൻ പാടില്ല… അതാണ് ഭാരം കൂട്ടുന്നത്… സ്‌ക്രിപ്റ്റ് ഏകദേശരൂപമായി, കുറച്ചു ദിവസങ്ങൾക്ക് ശേഷമേ ഇനി അതിലേക്ക് പൂർണ്ണമായും തിരിയുകയുള്ളു…ഷൂട്ടിംഗിന് ആവശ്യമായ സകലതും നമുക്ക് ഡിസംബറോടെ തയ്യാറാക്കി വയ്ക്കണം…ഒരു ഗാനമെഴുതാൻ ശ്രീ. S.രമേശൻ നായരോട് അഭ്യർത്ഥിച്ചിട്ടുണ്ട്…. ഞാൻ തിരക്കിലാണ്…. നിങ്ങളും തിരക്കിലാവട്ടെ… എല്ലാം മംഗളമായി ഭവിക്ക തന്നെ ചെയ്യും…