നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കരയുടെ മകള്‍ ഉത്ര വിവാഹിതയായി. വിഘ്നേഷാണ് വരന്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പുത്തന്‍ ഗെറ്റപ്പിലാണ് സൂര്യ വിവാഹത്തില്‍ എത്തിയത്. മുടി അല്‍പ്പം നീട്ടി ഹെയര്‍ ബോ വെച്ച് ഒതുക്കിവെച്ചിരിക്കുന്നു. കൂടെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും. സൂര്യയുടെ റീലീസിന് കാത്തിരിക്കുന്ന സുരറൈപൊട്രിന്റെ സംവിധായ കൂടിയാണ് സുധ കൊങ്കര.
സംവിധായകന് മണിരത്നം, സുഹാസിനി, സൂര്യ, ജിവി പ്രകാശ്, ഗൗതം വാസുദേവ് മേനോന് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Discussion about this post