അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ ട്രോളുകല്‍ ഈ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം നേരത്തേ നല്‍കിയിരുന്ന ഒരു അഭിമുഖത്തില്‍ ഒന്നര വയസ്സില്‍ നീന്തിയെന്ന് പറയുന്ന ഭാഗമാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ ട്രോളന്മാര് ആഘോഷിച്ചത്.
എന്നാല്‍ ഈ ട്രോളുകല്‍ തനിക്ക് ഗുണം ചെയ്തുവെന്നാണ് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ട്രോളന്മാര്ക്ക് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. ആ ട്രോളിനു ശേഷം തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചുവെന്നാണ് മഡോണ അഭിമുഖത്തില്‍ പറഞ്ഞത്.
‘എനിക്കത് പുതിയ അനുഭവമായിരുന്നു. ആദ്യത്തെ ട്രോള്‍. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പിന്നെ ഞാന്‍ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവര്‍ക്ക് അറിയില്ലല്ലോ. സത്യം പറഞ്ഞാല്‍ ആ ട്രോളിന് ശേഷം പല സിനിമാക്കാരും എന്റെ അടുത്ത് കഥ പറയാന്‍ വന്നു തുടങ്ങി. പരസ്യങ്ങളിലേക്കുളള വിളിയും വന്നു. ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചതിന് ട്രോളന്മാര്ക്കും നന്ദി’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post