മധുരമൂറുന്ന ശബ്ദത്തിലൂടെ മലയാളികള്‍ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. ഗംഭീര ഗായകന് എന്ന നിലയില്‍ മാത്രമല്ല അഭിനേതാവ് എന്ന തരത്തിലും വിജയ് യേശുദാസ് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ പിതാവ് യേശുദാസ് തന്നോട് നടനാവരുതെന്ന് ഉപദേശിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ വിജയ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നീ അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫര്‍ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തുവെന്നും വിജയ് യേശുദാസ് പറയുന്നു.
അടുത്തിടെ വിജയ്യുടെ ഒരു അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് പറഞ്ഞ രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങളില്‍ വാര്ത്തയായതെന്നാണ് ഇതിന് പിന്നാലെ വിജയിയുടെ പ്രതികരണം.
Discussion about this post