മോഡേണ്‍ വസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ നടി അനശ്വര രാജന് നേരിട്ടത് രൂക്ഷ വിമര്‍ശനമായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിലായിരുന്നു നടിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്.
വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച സൈബര്‍ ആങ്ങളമാര്‍ക്ക് അതേനാണയത്തില്‍ തന്നെ മറുപടി നല്കിയ അനശ്വര രാജന് ഇപ്പോഴിതാ ഗ്ലാമര്‍ ചിത്രങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.
ഇത്തവണയും വിമര്‍ശനങ്ങളുമായി ഒരുകൂട്ടം എത്തുന്നുണ്ട്. മലയാളിപെണ്‍കുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാല്‍ നടിക്കു പിന്തുണയുമായും ആളുകള്‍ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്തായാലും താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. താന്‍ എന്ത് ധരിക്കുന്നുവെന്ന് മറ്റുള്ളവര്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുമെന്നും നടി വ്യക്തമാക്കിയിരുന്നു.
Discussion about this post