കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. കാജലിന്റെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹം നടന്നതിനെ കുറിച്ചും അതിന്റെ വെല്ലുവിളിയെ കുറിച്ചും പറയുകയാണ് കാജല്‍. തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്.
‘മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വെര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടന്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.
2004ല്‍ ‘ക്യൂം ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു താരം.