‘അവന്‍ ഞങ്ങള്‍ക്ക് ചിന്റു’ തന്റെ പേരക്കുട്ടിയുടെ വിളിപ്പേര് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മേഘ്‌നയുടെ പിതാവ് സുന്ദര്‍ രാജ്. പ്രവസശേഷം മേഘ്‌നയുടെ വീട്ടിലാണ് താരവും കുഞ്ഞും ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കവേയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.
സുന്ദര്‍ രാജിന്റെ വാക്കുകള്‍;
‘എന്റെ പേരക്കുട്ടിയുടെ ജനനം ദൈവത്തില്‍ വിശ്വസിക്കാന്‍ വീണ്ടും ഞങ്ങളെ പ്രേരിപ്പിച്ചു. അവനെ നോക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ചിരുവിനെയാണ് കാണാനാവുന്നത്. ആ മൂക്ക് പോലും ചിരുവിന്റേതാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളായാണ് അവന്റെ വരവിനെ ഞങ്ങള്‍ നോക്കി കാണുന്നത്. അവനെ ചിന്റു എന്നു വിളിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ചിരുവിന്റെ മകന്‍ ചിന്റു. അവന്‍ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര് ഞാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ് ഇപ്പോള്‍, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും. മേഘ്‌ന വളരെ ശക്തയാണെ്, അവളെയോര്‍ത്ത് അഭിമാനിക്കുന്നു, അവളാണ് ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി.