മുംബൈ: ശക്തിമാന് പരമ്പരയിലൂടെ എത്തി ഒരു തലമുറയെ മുഴുവന്‍ ആവേശത്തിലാക്കിയ താരമാണ് മുകേഷ് ഖന്ന. ഇന്നും ശക്തിമാനും മുഖേഷ് ഖന്നയ്ക്കും ആരാധകരേറെയാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം താരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
മീടു മൂവ്മെന്റിനോട് പ്രതികരിക്കുന്ന മുകേഷിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ മുകേഷിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും പുറത്തിറങ്ങി ജോലിചെയ്യാന്‍ ആരംഭിച്ചതോടെയാണ് മീടു പ്രശ്നങ്ങള്‍ ഉടലെടുത്തതുമെന്നുമായിരുന്നു താരത്തിന്റെ വാക്കുകള്‍.
Actor turned right wing rabble rouser Mukesh Khanna says women going out to work and thinking of being equal to men is cause of #metoo pic.twitter.com/1sZ37GudTy
— Hindutva Watch (@Hindutva__watch) October 30, 2020
‘വീടിന്റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ മീടു മൂവ്മെന്റ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകള്‍ സംസാരിക്കുന്നതുതന്നെ പുരുഷന്മാരുടെ തോളോട് തോള് ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്’ -പുറത്തുവന്ന വിഡിയോ ക്ലിപ്പില്‍ മുകേഷ് ഖന്ന പറയുന്നു.
Mukesh Khanna is the cautionary tale of how living in the past glory can be dangerous. His attention-seeking words reek of desperation .He wants to get validated by more misogynistic men & be hailed as a hero that he never was. Media needs to stop normalising such sexist men
— Rudrani Chattoraj (@rudrani_rudz) October 31, 2020
വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുകയാണ് ഇപ്പോള്‍. അതേപോലെ തന്നെ പ്രതിഷേധം ഉയരുകയായിരുന്നു. മുകേഷ് ഖന്നയുടെ വാക്കുകള്‍ പ്രതിഷേധാര്‍ഹവും നിരാശപ്പെടുത്തുന്നതുമാണെന്നുമായിരുന്നു ജനങ്ങളുടെ പ്രതികരണം.
This is the superhero we idealised in childhood. Look at the thoughts of torch bearer of religiousness and righteousness Mr. Mukesh Khanna 🙃😒 https://t.co/26aOmj3AaI
— Aakib (@aakib_9594) October 30, 2020
Discussion about this post