സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്യ. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ താന്‍ കേസ് കൊടുക്കുമെന്ന് മന്യ പറഞ്ഞു. ദിലീപിന് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കമന്റ് ബോക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നുവെന്ന് മന്യ പറഞ്ഞുവെന്ന രീതിയിലായിരുന്നു വാര്‍ത്ത.
ഈ വാര്‍ത്തയുടെ തന്നെ കമന്റിലായിരുന്നു മന്യ പ്രതികരിച്ചത്. പിന്നാലെ ഇതിന്റെ സ്ക്രീന്‍ഷോട്ടും മന്യ പങ്കുവച്ചു. ഇത് വ്യാജ വാര്‍ത്തയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതെന്ന് മന്യ പറഞ്ഞു.
ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യുമെന്ന് മന്യ വ്യക്തമാക്കി.
നിരവധിപ്പേരാണ് സമൂഹമാധ്യമത്തില്‍ താരത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.
Discussion about this post