ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി വീണ്ടും പൃഥ്വിരാജ് എത്തുന്നു. ‘കോള്‍ഡ് കേസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
‘അരുവി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച അതിഥി ബാലനാണ് ചിത്രത്തിലം പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് ഭേദമായ പൃഥ്വിരാജ് അടുത്ത വാരം ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്പിക കഥയാണെന്നാണ് സംവിധായകന്റെ വിശദീകരണം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നാണ് ഒരു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനു ബാലക് പറഞ്ഞത്. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’യില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post