മൂന്നാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ക്കിന്റെ വെളിപ്പെടുത്തല്‍. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്. കരിയറിന്റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തുന്നുണ്ട്.
1997 ല്‍ പുറത്തിറങ്ങിയ കമലഹാസന് ചിത്രം ചാച്ചി 420 ലൂടെ ബാലതാരമായാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ആമിര്‍ ഖാന് ചിത്രമായ ദംഗലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഫാത്തിമ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തിയിരുന്നു.
ഫാത്തിമ സന ഷെയ്ക്കിന്റെ വാക്കുകള്‍;
വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്..ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ബോധവത്കരണം ഇതിനെക്കുറിച്ച് നല്കുന്നു.
ലിംഗപരമായ വേര്‍തിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങള്‍ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാല്‍ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറഞ്ഞ സാഹചര്യങ്ങളുണ്ട്. പല പ്രോജക്ടില്‍ നിന്നും തഴയപ്പെട്ടിട്ടുണ്ട്.
Discussion about this post